dyfi
ജില്ലാതല ഉദ്ഘാടനം അരീക്കോട് സന്തോഷ് ട്രോഫി താരം വൈ.പി മുഹമ്മദ് ശരീഫിന് നൽകി ജില്ലാ പ്രസിഡന്റ് കെ ശ്യാംപ്രസാദ് നിർവഹിക്കുന്നു.

അരീക്കോട്: വർഗീയത തുലയട്ടെ, മതനിരപേക്ഷവാദി ആവുക, ഡി.വൈ.എഫ്.ഐ അംഗമാവുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജില്ലയിലെ 17 ബ്ലോക്ക് കമ്മിറ്റികളിലെ 179 മേഖല കമ്മിറ്റികളിലായി 2,025 യൂണിറ്റുകളിൽ മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം അരീക്കോട് സന്തോഷ് ട്രോഫി താരം വൈ.പി മുഹമ്മദ് ശരീഫിന് നൽകി ജില്ലാ പ്രസിഡന്റ് കെ ശ്യാംപ്രസാദ് നിർവഹിച്ചു. ജില്ലാ ട്രഷറർ കെ മുഹമ്മദ് ശരീഫ്, അരീക്കോട് ബ്ലോക്ക് സെക്രട്ടറി കെ ജിനേഷ്, പ്രസിഡന്റ് ശ്രീജേഷ്, കെ സാദിൽ, അനൂപ് വെള്ളേരി, കെ ജിതിൻ എന്നിവർ പങ്കെടുത്തു.