മഞ്ചേരി: ടൗണിൽ നിന്നും ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന സ്കൂൾ വിദ്യർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ . മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശി ശിഹാബുദ്ദീനാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഒരു കിലോമീറ്ററോളം പോയ ശേഷം കൺസ്ട്രക്ഷൻ ജോലി നടക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തിനടുത്ത് ഓട്ടോ പാർക്ക് ചെയ്ത് കുട്ടിയെ ബ്ളേഡ് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഓട്ടോയുടെ രണ്ട് കർട്ടണുകളും ഇട്ടാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ശേഷം കുട്ടിയെ വീട്ടിൽ കൊണ്ടാക്കിയ പ്രതി വീട്ടുകാരോട് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിന്ന് ശേഷം മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.