മലപ്പുറം: ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ റിയാലിറ്റി ഷോ താരങ്ങളെ മറികടന്ന് മലപ്പുറം സെന്റ് ജമ്മാസ് ഹൈസ്കൂളിലെ എ.ആഷ്ന.
17 പേർ മത്സരിച്ച ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ടിൽ മൂന്നുപേർ പ്രമുഖ റിയാലിറ്റിഷോ താരങ്ങളായിരുന്നു. കഴിഞ്ഞ തവണ സബ് ജില്ലയിൽ മൂന്നാംസ്ഥാനമായിരുന്നു. 'വള്ളാഹി കഥയുടെ പൊരുളരൈ തദിശയ' എന്നു തുടങ്ങുന്ന പാട്ട് പരിശീലിപ്പിച്ചത് മുനീർ പള്ളിക്കലാണ്. മാപ്പിളപ്പാട്ടിനൊപ്പം ചവിട്ടുനാടകം, ഒപ്പന എന്നിവയിലും ആഷ്ന മത്സരിക്കുന്നുണ്ട്.
മലപ്പുറം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബാലസുബ്രഹ്മണ്യനാണ് പിതാവ്.
മാതാവ് ബിന്ദു. അമ്മൂമ്മയായ കുഞ്ഞമ്മയാണ് തന്നെ മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും ആഷ്ന പറയുന്നു.