മലപ്പുറം: എറണാകുളം പെരുമ്പാവൂരിൽ നിന്ന് മലപ്പുറം മഅദിൻ ദർസിലെത്തിയ കെ.എ. മുഹമ്മദ് ഇസ്ഹാഖ് സ്നേഹത്തെ കുറിച്ചെഴുതി നേടിയത് എച്ച്.എസ്.എസ് അറബി കവിതയിൽ ഒന്നാംസ്ഥാനം. മലപ്പുറം ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ്. ആദ്യമായാണ് അറബി കവിതയിൽ മത്സരിക്കുന്നത്. പെരുമ്പാവൂരിലെ അബൂബക്കർ സഖാഫിയുടെയും ത്വയ്യിബയുടെയും മകനാണ്.