മലപ്പുറം: ശബരിമലയിൽ പൊലീസിനെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന ഭക്തജനവേട്ടയിലും സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതിലും പ്രതിഷേധിച്ച് ബി.ജെ.പി എസ്.പി ഓഫീസ് മാർച്ച് നടത്തി. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ ആയിരത്തോളം പേർ അണിനിരന്നു. ത്രിപുരാന്തക ക്ഷേത്രത്തിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. കെ.സി. വേലായുധൻ പ്രസംഗിച്ചു. അജി തോമസ്, കെ.ടി.അനിൽകുമാർ, കെ.കെ.സുരേന്ദ്രൻ, അഡ്വ.ടി.കെ.അശോക് കുമാർ, അഡ്വ.മുഹമ്മദ് അഷറഫ്, ഗീതാ മാധവൻ തുടങ്ങിയവർ നേതൃത്വം നൽകി.