മലപ്പുറം: ഹൈസ്‌കൂൾ വിഭാഗം ഉറുദു കവിതാരചനയിൽ തുടർച്ചയായ രണ്ടാം തവണയും ചെമ്മങ്കടവ് പി.എം.എസ്.എ.എം. എച്ച്.എസ്.എസിലെ പി. സഹീലയ്ക്ക് ഒന്നാംസ്ഥാനം. കോഡൂർ ഒറ്റത്തറ സ്വദേശിനിയാണ്. 'മേരേ പ്യാരി ഹിന്ദുസ്ഥാനി' എന്നതായിരുന്നു വിഷയം. 15 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. പി. സെയ്തലവി - റൈഹാനത്ത് ദമ്പതികളുടെ മകളാണ്.