മലപ്പുറം: ഉർദു പ്രസംഗത്തിൽ ആദ്യമായി മത്സരിച്ച ഷാഹുൽ ഹമീദിന് ഒന്നാം സ്ഥാനം. കാരക്കുന്ന് ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ആധുനിക കാലത്ത് അറിവിന്റെ പ്രാധാന്യം എന്ന വിഷയത്തിലായിരുന്നു പ്രസംഗം. പിതാവ് ഷംസുദ്ദീൻ നിസാമി ആന്ധ്രയിൽ ജോലി നോക്കുന്നതിനാൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെ ആന്ധ്രയിലെ കൃഷ്ണ ജില്ലയിലായിരുന്നു ഷാഹുൽ ഹമീദിന്റെ പഠനം. കോട്ടയ്ക്കൽ ഇന്ത്യന്നൂർ സ്വദേശിയാണ്. ഉമ്മുസൽമയാണ് മാതാവ്.