കുറ്റിപ്പുറം: യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് ഫാറൂഖ് നഗർ മന്ദവളപ്പിൽ മൊയ്തീന്റെ മകൻ ഉമ്മറിനെ (46) ആണ് കുറ്റിപ്പുറത്തെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്‌റ്റേഷൻ റോഡിലുള്ള ലോഡ്ജ് മുറിയിൽ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടത്. 23 നാണ് ഇദ്ദേഹം ലോഡ്ജിൽ മുറിയെടുത്തത്. ചൊവ്വാഴ്ച മുറിയിൽനിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ലോഡ്ജ് അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.