hhh
പ്രതി

പെരിന്തൽമണ്ണ: ബി.എസ്.എൻ.എൽ ടെലഫോൺ എക്സ്‌ചേഞ്ച് കോമ്പൗണ്ടിൽ കയറി മോഷണത്തിന് ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തൃച്ചി മാൽഗുഡി മുരുകക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശെൽവരാജ്(37) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബി.എസ്.എൻ.എൽ. സബ് ഡിവിഷൻ എൻജിനീയർ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയ ഇയാളെ ഓഫീസ് ജീവനക്കാരൻ തിരിച്ചറിഞ്ഞു. എസ്.ഐ. മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അന്വേഷണത്തിൽ ഇയാൾ ഉൾപ്പെട്ട രണ്ടു മോഷണക്കേസുകൾ കൂടി തെളിഞ്ഞതായി പൊലീസ് അറിയിച്ചു.