നിലമ്പൂർ: ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടിന്റെ വാതിലിന് ചുവന്ന പെയിന്റടിച്ചതിന് മുകളിൽ അജ്ഞാതർ കരിഓയിൽ ഒഴിച്ചതായി പരാതി.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ലൈഫ് പദ്ധതിയിൽ വീടു ലഭിച്ച മമ്പാട് നടുവക്കാട് കൊയങ്ങോടൻ റസിയ -ബഷീർ ദമ്പതിമാരുടെ വീടിന്റെ വാതിലാണ് കരിഓയിൽ ഒഴിച്ച് നാശമാക്കിയത്.
ദീർഘകാലം വീടില്ലാതെ വിഷമിച്ച ദമ്പതികൾ ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചപ്പോൾ വാതിലിൽ ചുവന്ന പെയിന്റ് അടിക്കുകയും ഫേസ് ബുക്കിൽ സർക്കാരിനെ പ്രശംസിച്ച് പോസ്റ്റിടുകയും ചെയ്തിരുന്നു. സംഭവത്തിൽ സി.പി.എം നടുവക്കാട് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു. ലോക്കൽ സെന്റർ അംഗം കെ.സലാഹുദ്ദീൻ, ഷൗക്കത്തലി, റിയാസ് എന്നിവർ വീടു സന്ദർശിച്ചു.