മലപ്പുറം: ഹൈസ്കൂൾ വിഭാഗം കന്നട കവിതാ രചനാ മത്സരത്തിൽ മൈസൂരുകാരി അഞ്ജലയ്ക്ക് ഒന്നാംസ്ഥാനം. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലെ പത്താം ക്ലാസുകാരിയായ അഞ്ജല എട്ടാംതരം മുതലാണ് മഞ്ചേരിയിലെത്തിയത്. മൈസൂരുകാരനായ ജാൻമുഹമ്മദിന്റെയും മഞ്ചേരി സ്വദേശി സമീറയുടേയും മകളാണ്. അഞ്ജല ജനിച്ചതും വളർന്നതുമെല്ലാം പിതാവിന്റെ നാട്ടിലാണ്. പിന്നീട് രണ്ടുവർഷം മുമ്പാണ് കുടുംബസമേതം മഞ്ചേരിയിലെത്തി വീട് വച്ചത്. കഴിഞ്ഞ വർഷം ജില്ലാ കലോത്സവത്തിൽ പങ്കെടുത്തെങ്കിലും രണ്ടാംസ്ഥാനമാണ് ലഭിച്ചത്. ആറുപേരാണ് മത്സരത്തിനുണ്ടായിരുന്നത്. 'മാതൃഭൂമിക്ക് നന്ദി' എന്ന വിഷയത്തിലായിരുന്നു കവിതാരചന.