hh
.

നിലമ്പൂർ: നിയമസഭയിൽ ജനപ്രതിനിധികളുടെ പ്രതിഷേധം സഭാനടപടികളെ ബാധിക്കുന്ന തരത്തിലാകരുതെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. നിയമസഭയിൽ നടന്ന ബഹളം കണ്ടു. കേരളത്തിലെ ജനങ്ങൾ നിയമസഭ സമ്മേളനം വീക്ഷിക്കുന്നുണ്ടെന്ന ഓർമ്മ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്പാട് എം.ഇ.എസ് കോളേജിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂർ,​ കരുണ മെഡിക്കൽ കോളേജ് ഓർഡിനൻസിൽ ഒപ്പുവച്ചത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരിട്ടെത്തി നിർബന്ധിച്ചതുകൊണ്ടാണ്. നിയമസഭ,​ ഓർഡിനൻസ് പാസാക്കി നിയമമാക്കിയപ്പോൾ സുപ്രീംകോടതി അത് തള്ളിക്കളഞ്ഞു. കോടതിവിധി താൻ പ്രതീക്ഷിച്ചതായിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ വരെ ബാധിക്കുന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്‌. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുന്നവർ നിയമാനുസൃതമായ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.