പെരിന്തൽമണ്ണ: സംബോധ് ഫൗണ്ടേഷൻ, എസ്.എൻ.ഡി.പി യൂണിയൻ, എൻ. എസ്.എസ് കരയോഗം എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച ഗീതാജ്ഞാനയജ്ഞം ഡോക്ടർ എസ്. രാമദാസ് ഉദ്ഘാടനം ചെയ്തു സംഘാടകസമിതി ചെയർമാൻ പാമ്പലത്ത് മണി അദ്ധ്യക്ഷനായി. പി.ആർ. നരേന്ദ്രദേവ്, പാറക്കോട്ടിൽ ഉണ്ണി, സി.സേതുമാധവൻ, പ്രേംകുമാർ അങ്ങാടിപ്പുറം, ജീജാ മേനോൻ, ടി.കെ കൃഷ്ണൻനായർ എന്നിവർ പ്രസംഗിച്ചു. ഭഗവത്ഗീതയിലെ ഏഴാം അദ്ധ്യായമായ ജ്ഞാനവിജ്ഞാനയോഗം അധികരിച്ചാണ് പ്രഭാഷണം നടന്നത്. ആമുഖമായി ഗീതയുടെ വർത്തമാനകാല പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രായോഗിക ജീവിതയാത്രയിൽ ഏറെ ഉപകരിക്കുന്ന ഗ്രന്ഥമാണ് ഭഗവദ്ഗീതയെന്ന് അദ്ദേഹം പറഞ്ഞു.പെരിന്തൽമണ്ണ: സംബോധ് ഫൗണ്ടേഷൻ, എസ്.എൻ.ഡി.പി യൂണിയൻ, എൻ. എസ്.എസ് കരയോഗം എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച ഗീതാജ്ഞാനയജ്ഞം ഡോക്ടർ എസ്. രാമദാസ് ഉദ്ഘാടനം ചെയ്തു സംഘാടകസമിതി ചെയർമാൻ പാമ്പലത്ത് മണി അദ്ധ്യക്ഷനായി. പി.ആർ. നരേന്ദ്രദേവ്, പാറക്കോട്ടിൽ ഉണ്ണി, സി.സേതുമാധവൻ, പ്രേംകുമാർ അങ്ങാടിപ്പുറം, ജീജാ മേനോൻ, ടി.കെ കൃഷ്ണൻനായർ എന്നിവർ പ്രസംഗിച്ചു. ഭഗവത്ഗീതയിലെ ഏഴാം അദ്ധ്യായമായ ജ്ഞാനവിജ്ഞാനയോഗം അധികരിച്ചാണ് പ്രഭാഷണം നടന്നത്. ആമുഖമായി ഗീതയുടെ വർത്തമാനകാല പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രായോഗിക ജീവിതയാത്രയിൽ ഏറെ ഉപകരിക്കുന്ന ഗ്രന്ഥമാണ് ഭഗവദ്ഗീതയെന്ന് അദ്ദേഹം പറഞ്ഞു.