കോട്ടയം: വീട് കുത്തിത്തുറന്ന് രണ്ടു പവൻ മോഷ്ടിച്ച കേസിൽ മലപ്പുറം നിലമ്പൂർ കുന്നുമ്മേൽ വീട്ടിൽ സുരേഷിനെ (പനച്ചിപ്പാറ സുരേഷ് - 49) ഏഴു വർഷം കഠിന തടവിന് ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചു. 10,000 രൂപ പിഴയടയ്ക്കണം. 2012ൽ കിടങ്ങൂർ മാറിടം ഭാഗത്ത് പാറയ്ക്കൽ ജോർജിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിലാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.അനുപമ ഹാജരായി.