മലപ്പുറം: 2016 ജൂൺ മുതൽ നിയമിക്കപ്പെട്ട അദ്ധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകണമെന്നാവശ്യപ്പെട്ട് 400 ഓളം അദ്ധ്യാപകർ ഡി.ഇ.ഒ ഓഫീസിലേക്ക് മാർച്ചും കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ പ്രകടനവും കുത്തിയിരിപ്പ് സമരവും നടത്തി.
കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.
കേരള എയ്ഡഡ് മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി നാസർ എടരിക്കോട് മുഖ്യപ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ ജില്ലാ ഭാരവാഹി ഹാരിസ്, കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് , കെ. യു.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീർ, എൻ.ടി.യു സംസ്ഥാന സെക്രട്ടറി സത്യഭാമ, ഷെബീർ മഞ്ചേരി, മുനീർ കൊണ്ടോട്ടി എന്നിവർ പ്രസംഗിച്ചു.