എടക്കര: എടക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവത സപ്താഹത്തിന്റെ ഭാഗമായി ഭക്തിനിർഭരമായ രുഗ്മിണീ സ്വയംവര ഘോഷയാത്ര നടന്നു. യജ്ഞാചാര്യന്മാരായ ഇരിങ്ങാലക്കുട ഗുരുപദം ആചാര്യന്മാർ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ എം.പി.ലീലാമ്മ, പി.കെ.രമണൻ, ശശിധരൻ മുട്ടുംപാട്ട്, പി.കെ.രാജപ്പൻ, ലത സജികുമാർ, ഒാമന രാജൻ, മോഹിനി പ്രദീപ്, മിനി അനിൽ എന്നിവർ നേതൃത്വം നൽകി.