മലപ്പുറം: ശബരിമലയിൽ സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം നഗരത്തിൽ് പ്രകടനം നടത്തി. സമാപനയോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മലപ്പുറം നിയോജക മണ്ഡലം ചെയർമാൻ വീക്ഷണം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി.സി വേലായുധൻകുട്ടി, സക്കീർ പുല്ലാര, യു.ഡി.എഫ് മലപ്പുറം മണ്ഡലം ജനറൽ കൺവീനർ വി. മുസ്തഫ, വൈസ് ചെയർമാൻ ഇ. അബൂബക്കർ ഹാജി, കൺവീനർ പി.എ സലാം, സി.എം.പി മണ്ഡലം പ്രസിഡന്റ് പി.അബ്ദുൾ ഗഫൂർ, സത്യൻ പൂക്കോട്ടൂർ, കെ.എൻ. ഷാനവാസ്, അഷ്റഫ് പാറച്ചോടൻ, മുജീബ് ആനക്കയം എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് മന്നയിൽ അബൂബക്കർ, ഹരിദാസ് പുൽപ്പറ്റ, ഹാരിസ് ആമിയൻ, ബഷീർ മച്ചിങ്ങൽ, സി.രായിൻകുട്ടി ഹാജി, പി.കെ ബാവ, സമീർ കപ്പൂർ, ഫെബിൻ കളപ്പാടൻ, സി.പി സാദിഖലി, വാളൻ സമീർ ബാബു, സദ്ദാദ് കാമ്പ്ര, സി.കെ അബ്ദുറഹ്മാൻ കെ.അബ്ദുൾ റഷീദ്, മുട്ടേങ്ങാടൻ മുഹമ്മദലി ഹാജി, എൻ.വി അൻസാറലി എന്നിവർ നേതൃത്വം നൽകി.