mithlaj
mithlaj

കാടാമ്പുഴ: മരുതിൻചിറ പുല്ലാട്ടിൽ കുഞ്ഞിമുഹമ്മദ്- സൈനബ ദമ്പതികളുടെ മകൻ
മിദ്ലാജ് (39) ഹൃദയസ്തംഭനംമൂലം നിര്യാതനായി. മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് കൗൺസിലർ, വാർഡ് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്, മരുതിൻചിറ മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടന ട്രഷറർ എന്നീ പദവികൾ വഹിച്ചുവരികയായിരുന്നു. മുസ്ലിം ലീഗിന്റെ നിരവധി രാഷ്ട്രീയ കഥാ പ്രസംഗങ്ങളിലെ കാലാകാരനും ഗായകനുമായിരുന്നു. ഭാര്യ: അനീഷ. മക്കൾ: ആദിൽ നിഷാൻ, സാദിൽ മഹാൻ, ഫാത്തിമ സഹ്സിൻ നൂറ.