മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച മഹബ്ബ സമ്മേളനത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പുണ്യറസൂലിന്റെ ജന്മമാസത്തെ വിശ്വാസികൾ മദ്ഹുകൾ പറഞ്ഞും മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജന. സെക്രട്ടറി അബൂഹനീഫൽ ഫൈസി പ്രഭാഷണം നടത്തി. മൗലിദ് ജൽസ, ഖുർആൻ പാരായണം, സ്വലാത്തുന്നാരിയ്യ, വിർദുല്ലത്വീഫ്, ബുർദ പാരായണം, ജനാസ നിസ്‌കാരം, പ്രാർത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് ഇസ്മായിൽ അൽ ബുഖാരി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ അൽ ബുഖാരി, സയ്യിദ് ഷിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, ഇബ്രാഹീം ബാഖവി മേൽമുറി, മദ്രസാ അദ്ധ്യപക ക്ഷേമ നിധി ബോർഡ് ചെയർമാൻ ഗഫൂർ ഹാജി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട്, കുറ്റൂർ അബ്ദുൾ റഹ്മാൻ ഹാജി എന്നിവർ സംബന്ധിച്ചു.