വടക്കഞ്ചേരി: ദേശീയപാത മംഗലം പാലത്തിലുണ്ടായ അപകടത്തിൽ ചരക്കുലോറിയുടെ കാബിൻ വേർപെട്ട് പുഴയിൽ പതിച്ചു. ഡ്രൈവർ തിരുനെവേലി സ്വദേശി കാദറിന് (32) പരിക്കേറ്റു. ഇയാളെ വടക്കഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം.
കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് സവാള കയറ്റി പോവുകയായിരുന്ന ലോറി പാലത്തിന്റെ ഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവർ കാബിൻ വേർപെട്ട് ഇരുപാലത്തിനും ഇടയിലൂടെ 50 താഴ്ചയിൽ പുഴയിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സവാളയെല്ലാം റോഡിലും പുഴയിലുമായി വീണുപോയി. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ സ്തംഭിച്ച ഗതാഗതം വടക്കഞ്ചേരി പൊലീസ് എത്തിയാണ് പുനഃസ്ഥാപിച്ചത്.
ദേശീയപാതയിലെ മംഗലം പാലത്തിൽ സവാള കയറ്റിയ ലോറി അപകടത്തിൽപ്പെട്ടപ്പോൾ