youth-fest
കലോത്സവം

പാലക്കാട്: ജില്ലാ സ്‌കൂൾ കലോത്സവം 28, 29 തീയതികളിൽ പാലക്കാട് നടക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് മാത്രമാണ് ഇത്തവണ മത്സരം. രണ്ട് ദിവസങ്ങളിലായി 4000 വിദ്യാർത്ഥികൾ പങ്കെടുക്കും. മോയൻ ഹയർ സെക്കൻഡറി സ്‌കൂളാണ് പ്രധാനവേദി.

മോയൻ എൽ.പി സ്‌കൂൾ, പി.എം.ജി സ്‌കൂൾ, സെന്റ് സെബാസ്റ്റ്യൻ, സുൽത്താൻപേട്ട ജി.എൽ.പി സ്‌കൂൾ, ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂൾ, കൊപ്പം ഗവ.എൽ.പി സ്‌കൂൾ എന്നിവയാണ് മറ്റു വേദികൾ. ഇവ കൂടാതെ ഫൈൻ ആർട്‌സ് സൊസൈറ്റി ഹാൾ, ടൗൺ ഹാൾ, ഇ.എം.എസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലും മത്സരമുണ്ടാകും.

ഇന്ന് എല്ലാ ഉപജില്ലാ കലോത്സവങ്ങളും പൂർത്തിയാകുന്നതോടെ രചനാ മത്സരങ്ങളുടെ തീയതി തീരുമാനിക്കും. സംഘാടക സമിതി രൂപീകരണം ശാസ്‌ത്രോത്സവം കഴിഞ്ഞ് നടക്കും.