touch-screen-alanalloor
അലനല്ലൂർ പഞ്ചായത്ത് ഓഫീസിനകത്ത് ഉപയോഗമില്ലാതെ കിടക്കുന്ന ടച്ച് സ്‌ക്രീൻ സംവിധാനം

അലനല്ലൂർ: വിവിധ സർക്കാർ സേവനങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അറിയാൻ വേണ്ടി പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച ടച്ച് സ്‌ക്രീൻ സ്ഥലം മുടക്കി പൊടിപിടിച്ച് കിടക്കുന്നു. പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഓഫീസിന് പുറത്ത് സ്ഥാപിക്കേണ്ട ടച്ച് സ്ക്രീൻ അകത്ത് ആരും കാണാത്തിടത്താണ് സ്ഥാപിച്ചിട്ടുള്ളത്.

2015-16 വർഷം 1,20,000 രൂപ മുടക്കിയാണ് ഇത് സ്ഥാപിച്ചത്. പഞ്ചായത്തിലേക്ക് ഒടുക്കേണ്ട നികുതി, പെൻഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ, പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷകളുടെ നിലവിലെ സ്ഥിതി തുടങ്ങി വിവിധ സേവനങ്ങൾ ജനങ്ങൾക്ക് വിരൽ തുമ്പിൽ അറിയാൻ കഴിയും. എന്നാൽ ആർക്കും ഉപകാരപ്പെടാതെ ഉള്ളിലൊരു മൂലയിൽ ടച്ച് സ്ക്രീൻ സ്ഥാപിച്ചതിന്റെ ഔചിത്വമെന്തെന്ന് നാട്ടുകാർക്ക് ഒരു പിടിയും കിട്ടുന്നില്ല.

തുടക്കത്തിൽ ഓഫിസിന് പുറത്താണ് സ്ഥാപിച്ചിരുന്നതെന്നും മഴയും മറ്റ് സുരക്ഷാ പ്രശ്നവും കാരണമാണ് അകത്തേക്ക് മാറ്റിയതെന്നുമാണ് അധികൃതരുടെ ഭാഷ്യം. സമീപത്തെ കൃഷിഭവനും പിന്നിലെ മുറിയിലാണ് ഇതിപ്പോൾ പൊടിപിടിച്ച് കിടക്കുന്നത്.