കൊല്ലങ്കോട്: പയ്യല്ലൂർ തിരുകാച്ചാംകുറിശി പെരുമാൾ ക്ഷേത്രത്തിലെ തുലാം വാവുത്സവം കുളിച്ച് തൊഴാൻ ഭക്തജനങ്ങളും കാഴ്ച സമർപ്പണത്തിനായി കർഷകരുമായി ആയിരങ്ങൾ ഇന്നലെ ക്ഷേത്ര സന്നിധിയിലെത്തി. വിശേഷാൽ പൂജകൾക്ക് മേൽശാന്തി ഗോപിനാഥൻ നമ്പൂതിരിയും കീഴ്ശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും കാർമ്മികത്വം വഹിച്ചു. പുലർച്ചെ അഞ്ചുമുതൽ ഉച്ചക്ക് ഒന്നുവരെ ഭക്തജന പ്രവാഹമായിരുന്നു. ക്ഷേത്രം മാനേജർ ഗംഗാധരൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കൊല്ലങ്കോട് കാച്ചാംകുറിശി ക്ഷേത്രത്തിൽ നടന്ന കാഴ്ച സമർപ്പണം