kodiyettam
ശൂര സംഹാര മഹോത്സവ കൊടിയേറ്റം

ചിറ്റൂർ: നല്ലേപ്പിള്ളി വാണിയർ വീഥി സിദ്ധിവിനായക ക്ഷേത്രത്തിൽ ശൂര സംഹാര മഹോത്സവത്തിന് കൊടിയേറി. 13 നാണ് മഹോത്സവം. ഉത്സവത്തോടനുബന്ധിച്ച് ഇന്നുമുതൽ ഓരോ ദിവസവും രാത്രി 8.30 ന് ഗാനസന്ധ്യ, ഓട്ടൻതുള്ളൽ, നൃത്തനൃത്യങ്ങൾ, നാട്ടുവെട്ടം, ഡബ്ബിൾ തായമ്പക, എന്നിവ ഉണ്ടാകും.
13ന് രാവിലെ 7മുതൽ 12 വരെ രൂദ്രാഭിഷേകം, പാൽ കാവടി പൂജ, സർവ അലങ്കാര പൂജ, ഉച്ചക്ക് ഒരു മണിക്ക് മഹാദീപാരാധന എന്നിവയ്ക്കു ശേഷം വൈകന്നേരം 4.30 മുതൽ ശൂരസം ഹാര മഹോത്സവത്തിന്റ ആരവം തുടങ്ങും. ഗജവീരന്മാർ, നാദസ്വരം, പാണ്ടിമേളം, ബാന്റ് വാദ്യം, ശിങ്കാരിമേളം, മേനോൻ വാദ്യം എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന ശൂര സംഹാര മഹാത്സവത്തിന് രാത്രി സമാപനം കുറിക്കും. ശൂര സംഹാരത്തിനു ശേഷമുള്ള വീര ബാഹു എഴുന്നെള്ളത്ത് 14 ന് നടക്കും.