hotel
അനധികൃതമായി പ്രവർത്തിച്ചിരുന്ന ഹോട്ടൽ നഗരസഭാ അധികൃതർ പൊളിക്കുന്നു

ചെർപ്പുളശ്ശേരി:അനധികൃതമായി പ്രവർത്തിച്ചിരുന്ന ചെർപ്പുളശ്ശേരിയിലെ എസ് ആൻഡ് എസ് ഹോട്ടൽ നഗരസഭ അധികൃതർ പൊളിച്ചു നീക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ നിരവധി തവണ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി നോട്ടീസ് നൽകിയതാണ്. കാലപ്പഴക്കംമൂലം ഏതുസമയവും നിലംപതിക്കാവുന്ന കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഹോട്ടൽ നിന്നിരുന്ന സ്ഥലത്തെ ചൊല്ലി ഉടമകൾ തമ്മിൽ കേസും നിലവിലുണ്ട്. ഈ കേസിൽ മൂന്നാം കക്ഷിയാണ് നഗരസഭ.
കേസിൽ ഒറ്റപ്പാലം ഒറ്റപ്പാലം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നഗരസഭാ സെക്രട്ടറി വി.ഭരതന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കെട്ടിടം പൊളിച്ചു നീക്കിയത്. ചെർപ്പുളശ്ശേരി പോലീസിന്റെ സാനിധ്യത്തിൽ ജെ.സി.ബി ഉപയോഗിച്ചാണ് കെട്ടിടം പൊളിച്ചത്.