അലനല്ലൂർ: കോൺക്രീറ്റ് കട്ടിള ഇറക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോയുടെ മുൻഭാഗം ഉയർന്ന് കട്ടിള ദേഹത്തുവീണ് തെയ്യോട്ടുചിറ പരേതനായ ചക്കാലക്കൽ അഹമ്മദ്ദിന്റെ മകൻ ഉസ്മാൻ (27) മരിച്ചു. തിരുവിഴാംകുന്നിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആറിനാണ് സംഭവം. പരിക്കേറ്റ ഉസ്മാനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഭീമനാട് കോൺക്രീറ്റ് നിർമ്മാണ യൂണിറ്റിലെ ജീവനക്കാരനാണ്. നാട്ടുകൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.