പാലക്കാട്: കൽപാത്തി രഥോത്സവത്തിന് ഇനി രണ്ടുദിവസം മാത്രം ബാക്കിനിൽക്കേ ഒരുക്കങ്ങളെല്ലാം തകൃതിയിലാണ്. അഗ്രഹാര വീഥികൾ അലങ്കരിച്ചും വീട്ടു മുറ്റങ്ങളിൽ കോലമിട്ടും രഥോത്സവത്തെ വരവേൽക്കാൻ നാടൊരുങ്ങിക്കഴിഞ്ഞു. കൽപ്പാത്തിയിൽ വിശ്വനാഥസ്വാമിയടെയും പരിവാരദേവതകളടെയും തേരുകൾക്ക് താഴികക്കുടം സ്ഥാപിച്ചു. ഇനി ചപ്രത്തിനുചുറ്റും മുളയുടെ മല്ലുകെട്ടുകൾ ഉറപ്പിച്ച് അഞ്ചും ആറും വരി ഞെട്ടിമാലകൾ കെട്ടും. വടവും കുതിരകളും മറ്റ് അലങ്കാരങ്ങളും കൂടെയായാൽ തേരുകൾ പ്രയാണത്തിന് തയ്യാറാവും. കൊടിയേറ്റത്തിന് ദിവസങ്ങൾക്ക് മമ്പേ നല്ല മൂഹൂർത്തം നോക്കി വിശ്വനാഥസ്വാമിയുടെ രഥങ്ങൾ തേരുമുട്ടിയിലെ കൂടാരത്തിൽ നിന്ന് പുറത്തിറക്കി. പുതിയ കൽപ്പാത്തിയിലും പഴയ കൽപ്പാത്തിയിലും ചാത്തപ്പുരത്തും ദീപാവലി കഴിഞ്ഞാണ് തേരുകൾ പുറത്തിറക്കിയത്.

രഥോത്സവത്തിൽ പഠനത്തിന്റെയും ജോലിയുടെയും ഭാഗമായി വിദേശ പോയവരെല്ലാം എത്തിക്കഴിഞ്ഞു. രഥോത്സവ ദിവസം നാനാഭാഗത്തു നിന്ന് ആയിരങ്ങൾ കൽപ്പാത്തിയിലേക്ക് ഒഴുകിയെത്തും. അഗ്രഹാരത്തിലെ തെരുവോരങ്ങൾ ഇപ്പോഴെ കച്ചവടക്കാർ കൈയ്യടിക്കിയിട്ടുണ്ട്. 14നാണ് വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയടേയും പരിവാരദേവതകളടേയും രഥാരോഹണം. അന്ന് മൂന്ന് തേരുകൾ പ്രയാണമാരംഭിക്കും. തൊട്ടടുത്ത ദിവസം പുതിയ കൽപ്പാത്തിയുടെ തേര് ഓടിത്തുടങ്ങും. മൂന്നാം തേരുനാളായ 16നാണ് പഴയ കല്പാത്തിയടെയും ചാത്തപ്പുരത്തിന്റെയും രഥങ്ങൾ പ്രയാണം തുടങ്ങുക.

ഫോട്ടോ രഥോത്സവത്തിന് മന്നോടിയായി രഥങ്ങളിൽ അറ്റകുറ്റപണികൾ തകൃതിയിൽ നടക്കുന്നു