മണ്ണാർക്കാട്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഞായറാഴ്ച നാലു മണിയോടെ ചിറക്കപ്പടി അമ്പഴക്കോടാണ് അപകടം. പൂഞ്ചോല ചാലക്കൽ കുഞ്ഞിരാമന്റെ മകൻ സജീവ് (35) ആണ് മരിച്ചത്. സജീവിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന ഭാര്യ: ശ്രീജ (30), മകൻ സനവ് (4) കൂടാതെ എതിരെവന്ന ബൈക്കിലുണ്ടായിരുന്ന ശബരി, സുവിത എന്നിവർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ സനവിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മണ്ണാർക്കാട് പൊലീസ് കേസെടുത്തു.