പൊള്ളാച്ചി: അബ്രാംപാളയത്തിനടുത്ത് മിനിബസ് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. 28 പേർക്ക് പരിക്കേറ്റു. എറണാകുളം സ്വദേശി കരുമാലൂർ സ്വദേശി തട്ടാംപടി താന്തോണിക്കൽ വീട്ടിൽ രാജഗോപാലന്റെ മകൻ ശ്രീരാജ് (39) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. കൊടെയ്ക്കെനാലിലേക്ക് വിനോദയാത്രപോയി തിരിച്ചുവരുന്നവഴി അബ്രാംപാളയം പാലത്തിൽ വച്ച് ബസിന്റെ ടയർപൊട്ടി നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.