cheking
മോട്ടോർ വാഹന വകുപ്പ് അധികൃതർ നഗരത്തിൽ വാഹനങ്ങൾ പരിശോധിക്കുന്നു.

 മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ അഞ്ച് വാഹനങ്ങളുടെ സി.എഫ് റദ്ദാക്കി

പാലക്കാട്: അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മോട്ടോർ വാഹനവകുപ്പ് കർശനമാക്കി. ഇതുവരെ രണ്ട് വീതം പ്രൈവറ്റ് ബസുകളുടെയും ചരക്ക് വാഹനങ്ങളുടെയും ഒരു ഓട്ടോറിക്ഷയുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് റദ്ദാക്കിയത്.

നന്നേ തേഞ്ഞതും പൊട്ടിയതുമായ ടയറുകൾ, ബ്രേക്ക്, ഹോൺ, അമിതവേഗത തുടങ്ങിയവയെല്ലാം അധികൃതർ പരിശോധിക്കും. കൂടാതെ സമയത്തിന് റോഡ് നികുതി അടയ്ക്കാതെയും പെർമിറ്റ് പുതുക്കാതെയും സർവീസ് നടത്തുന്ന ബസുകൾക്കെതിരെയും കർശ നടപടിയെടുക്കും. ജില്ലയിൽ സ്വകാര്യ ബസുകൾ റൂട്ട് പെർമിറ്റിന്റെ കാലാവധി പുതുക്കാത്ത സർവീസ് നടത്തുന്നുണ്ടെന്നും പിടിക്കപ്പെട്ടാൽ പെർമിറ്റ് റദ്ദാക്കുക ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 വിവിധ ഇനങ്ങളിലായി പിഴയീടാക്കിയത് - 48000 രൂപ
. ഓട്ടോറിക്ഷയ്ക്ക് ഈടാക്കുന്നത് - 2000 രൂപ
. ചെറിയ വാഹനങ്ങൾ - 3000 രൂപ
. ഇടത്തരം വാഹനങ്ങൾ - 400 രൂപ
. വലിയ വാഹനങ്ങൾ - 5000 രൂപ

 ജില്ലയിലാകെ പരിശോധന കർശനമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ കയറ്റിപ്പോകുന്ന വാഹനങ്ങളെ പ്രത്യേകം പരിശോധിക്കും. പുതിയ വാഹനങ്ങൾക്ക് രണ്ടുവർഷവും പഴയ വാഹനങ്ങൾക്ക് ഒരുവർഷവുമാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി. ടി.സി.വിനീഷ്, ആ.ടി.ഒ. പാലക്കാട്