ചിറ്റൂർ: മാനസിക രോഗിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 60 കാരൻ പിടിയിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ചിന്നപ്പനാണ് പിടിയിലായത്. വീടിനു സമീപത്തെ ഫാമിൽ ജോലിചെയ്യുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. മൂന്നുമാസം ഗർഭിണിയായ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് ചിറ്റൂർ സി.ഐ വി.ഹംസയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.