കൊല്ലങ്കോട് : ലോക പ്രമേഹദിനം - ശിശുദിനാചരണങ്ങളുടെ ഭാഗമായി പയ്യലൂർ ജംഗ്ഷനിലെ അവൈറ്റിസ് ക്ലിനിക്കിൽ സൗജന്യ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇതോടപ്പം കൊല്ലങ്കോട്, മുതലമട, പല്ലശ്ശന, വടവന്നൂർ, എലവഞ്ചേരി പഞ്ചായത്തിലെ വിവിധ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡുകളും വിതരണം ചെയ്തു.
ക്യാമ്പ് പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് പി.ഗീത ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ് അദ്ധ്യക്ഷത വഹിച്ചു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡ് വിതരണം ചെയ്തു. അവൈറ്റിസ് സി.ഇ.ഒ ഡോ. പി.മോഹനകൃഷ്ണൻ ആമുഖ പ്രസംഗം നടത്തി. കൊല്ലങ്കോട് എ.ഇ.ഒ എം.ഷാജു, കൊല്ലങ്കോട് സൊസൈറ്റി ഫോർ റൂറൽ ഇംപ്രൂവ്മെന്റ് ചെയർമാൻ ഡോ. പ്രഭാകരൻ, അവൈറ്റിസ് സീനിയർ മാനേജർ എ.കെ.മുരളീധരൻ, കൊല്ലങ്കോട് അവൈറ്റിസ് ക്ലിനിക് മാനേജർ എൻ.കൃഷ്ണൻ, അവൈറ്റിസ് സീനിയർ ഡയറ്റീഷ്യൻ സി.ശശികല എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ വിദ്യാർത്ഥികൾക്കുള്ള അവൈറ്റിസ് ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്നു