പാലക്കാട്: ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ മാനസിക രോഗിയായ ഭാര്യ വെട്ടിക്കൊന്നു. മുണ്ടൂർ കപ്ലിപ്പാറ വാലിപറമ്പ് വീട്ടിൽ പഴണിയാണ്ടി ( 62 )നെ, ഭാര്യ സരസ്വതി, ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് കൊടുവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടിയതിന് ശേഷം വീട്ടിൽ നിന്നിറങ്ങിയോടിയ ഇവർ നേരം പുലരുവോളം സമീപത്തെ കാട്ടിലൊളിച്ചു. രാവിലെ പോലീസെത്തിയ ശേഷമാണ് കാട്ടിൽ നിന്നുപുറത്ത് വന്നത്. വെട്ടേറ്റ ഉടൻ പഴണിയാണ്ടിയെ മക്കളും നാട്ടുക്കാരും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദീർഘകാലം ബസ് ഡ്രൈവറായിരുന്ന ഇദ്ദേഹം രണ്ടുമാസമായി മുണ്ടുരിൽ ഓട്ടോ ഓടിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മക്കൾ: ദിവ്യ, സൗമ്യ, ധന്യ, സന്തോഷ്, സ്വാതി, ഐശ്വര്യ, സന്ദീപ്. മരുമക്കൾ: രാമദാസ്, സതീഷ്. മാനസീക രോഗത്തിന് ദീർഘകാലമായി മരുന്ന് കഴിക്കുന്ന സരസ്വതിയെ കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപെട്ട പഴണിയാണ്ടിയും,
ഭാര്യ സരസ്വതിയും