പാലക്കാട്: കെ.എസ്.ആർ.ടി.സി ബസിൽ രേഖകളില്ലാതെ കടത്തിയ വെള്ളി എക്‌സൈസ് പിടികൂടി. വാളയാർ ടോൾ പ്ലാസയിൽ മണ്ണാർക്കാട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് മൂന്നരകിലോ വെള്ളി ആഭരണങ്ങളും പാത്രങ്ങളും പിടികൂടിയത്. സംഭവത്തിൽ തൃശൂർ മുകുന്ദപുരം നെന്മണിക്കര ചിറ്റശേരി മാടവാകര വെളിയൻകോടൻ വീട്ടിൽ സുജീഷ് (31)നെ അറസ്റ്റ് ചെയ്തു. വെള്ളി ആഭരണങ്ങൾ ജി.എസ്.ടി വകുപ്പിന് കൈമാറി. എക്‌സൈസ് കമ്മിഷണറുടെയും പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെയും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറുടെയും നിർദ്ദേശത്തെ തുടർന്നാണ് വാഹനപരിശോധന നടത്തിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ വി.ബാലസുബ്രഹ്മണ്യൻ, പ്രിവന്റീവ് ഓഫീസർ പി.എം.ഷാനവാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഇ.ആർ.രാജേഷ്, പി.പ്രശാന്ത് എന്നിവർ പങ്കെടുത്തു.