cpm
ഫോട്ടോ: മുതലമടയിലെ സി.പി.എം ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ ജനൽചില്ലുകൾ തകർന്ന നലയിൽ

കൊല്ലങ്കോട്: മുതലമടയിൽ സി.പി.എം ഓഫീസിന് നേരെ കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ ആക്രമണം. ഓഫീലെ ജനൽ ചില്ലുകൾ തല്ലിതകർത്ത നിലയിലാണ്. ലോക്കൽ കമ്മറ്റി സെക്രട്ടറി തിരുചന്ദ്രന്റെ പരാതിയെ തുടർന്ന് കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡും വിരലളയാട വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

ആലത്തൂർ ഡി.വൈ.എസ്.പി ഇൻചാർജ് രാമചന്ദ്രൻ, സി.ഐ ബെന്നി, എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് തകർക്കുന്ന സംഭവം അപലപനീയമാണെന്ന് കോൺഗ്രസും ബി.ജെ.പിയും പ്രതികരിച്ചു. കെ.ബാബു എം.എൽ.എ, സി.പി.എം സംസ്ഥാനകമ്മറ്റി അംഗം കെ.വി.രാമകൃഷ്ണൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുരേഷ് ബാബു, ഏരിയാ സെക്രട്ടറി രമാധരർ തുടങ്ങിയ നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു. പാർട്ടി ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് അഞ്ചിന് കാമ്പ്രത്ത് ചള്ളയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ഫോട്ടോ: മുതലമടയിലെ സി.പി.എം ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ ജനൽചില്ലുകൾ തകർന്ന നലയിൽ