ചെർപ്പുളശ്ശേരി: മുൻ പഞ്ചായത്ത് സെക്രട്ടറി ചേപ്പൻകുഴി രാധാകൃഷ്ണൻ (64) നിര്യാതനായി. ചെർപ്പുളശ്ശേരി സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. എഴുത്തച്ഛൻ മഹാജനസഭ കോർ കമ്മിറ്റിയുടെ പ്രസിഡന്റും പെൻഷണേഴ്‌സ് യൂണിയൻ, നന്മ വായനശാല എന്നിവയിൽ പ്രവർത്തിച്ചു.
ഭാര്യ: പി.കെ.ഗീത. മക്കൾ: സി.ആർ.അഖിൽ, സി.ആർ.നിഖിൽ. മരുമക്കൾ: വി.ധന്യ, എം.അഖില.