തത്തനംപുള്ളിയിൽ കപ്പത്തോട്ടം കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ

കൊപ്പം: കുലുക്കല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. തത്തനംപുള്ളിയിലും ചുണ്ടമ്പറ്റയിലും രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന പന്നികൾ കൃഷി നശിപ്പിക്കുന്നത് പതാവാണ്. ഇതോടെ നാട്യമംഗലം, പൂളോപാടം, തത്തനംപുള്ളി തൂതപ്പുഴയോട്‌ ചേർന്ന പ്രദേശങ്ങളിലെല്ലാം കൃഷി ഇറക്കിയ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.

നെല്ല്, വാഴ, കപ്പ, ചേന, കൂർക്ക, ചേമ്പ്, പഴം, പച്ചക്കറി കൃഷികളെല്ലാം കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. ബാങ്ക് വായ്പയെടുത്തും പണം കടം വാങ്ങിയും കൃഷി നടത്തിയവരാണ് കർഷകരിൽ ഏറെയും. വിളവെടുപ്പിന് പാകമായ കപ്പയും വാഴയുംചേനയും പച്ചക്കറിയും കാട്ടു പന്നികൾ നശിപ്പിച്ചതിനാൽ ഇവർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പന്നികളെ തുരത്തിയോടിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടും ആശ്വാസമില്ലെന്ന് കർഷകർ പറയുന്നു. ഗ്രാമപഞ്ചായത്തിലും കൃഷി വകുപ്പിലും പരാതി നൽകി കാത്തിരിക്കുകയാണ് കർഷകർ.

പടം ....തത്തനംപുള്ളിയിൽ കപ്പതോട്ടം കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ