drugs
ലഹരി ഗുളികളുമായി പിടിയിലായ പ്രതി ഉമേഷ് ഥാപ്പ

പാലക്കാട്: കെ.എസ്.ആർ.ടി.സിയിൽ കടത്തിയ ട്രമഡോൾ അടങ്ങിയ സ്പാസ്‌മോ പ്രോക്‌സി വോൺ പ്ലസ് 164 ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ. വാളയാർ ചെക്‌പോസ്റ്റിൽ എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന ബസിൽനിന്ന് ലഹരി ഗുളികകളുമായി ബംഗാൾ സ്വദേശി ഉമേഷ് ഥാപ്പ പിടിയിലായത്.

ഗുളികകൾ കൊച്ചിയിലേക്കു കടത്തുകയായിരുന്നും. കൊച്ചിയിലെ പല ബ്യൂട്ടി പാർലറുകളിലും ടാറ്റു കുത്തുന്നതിനു വേണ്ടിയുള്ള വേദനാ സംഹാരിയായാണ് ഈ ഗുളിക ഉപയോഗിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കൊച്ചിയിലെ വൻ മയക്കുമരുന്ന് സംഘമാണ് ഇതിനു പിന്നിലുള്ളത്. അറസ്റ്റിലായ പ്രതി ചെറിയ ഒരു കണ്ണി മാത്രമാണെന്നും ഇതിനു പിന്നിലുള്ള വൻ ശൃംഖലയെ പറ്റി വാളയാർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശശിധരനു വിവരം ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രതിയെ തുടർ നടപടികൾക്കായി പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിനു കൈമാറി.
എക്‌സൈസ് ഇൻസ്‌പെക്ടർ എം.ഷമീറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ലോതർ എൽ. പെരേര, ടി.ജെ.ജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എ.ജോഷി, കെ.സരേഷ്, ടി.പി.അനിൽകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.