ഒറ്റപ്പാലം:കണ്ണിയംപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബൈക്കോടിച്ചിരുന്ന മനിശ്ശേരി തൃക്കങ്ങോട് പൂവത്തിങ്കൽ സുധീഷ് കുമാറി(36)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30 ഓടെ കണ്ണിയംപുറം കിള്ളിക്കാവ് റോഡിലായിരുന്നു അപകടം. തീപ്പട്ടി കമ്പനിയിൽനിന്ന് ലോഡുകയറ്റുന്നതിന് കിള്ളിക്കാവ് റോഡിലേക്ക് തിരിയുകയായിരുന്ന ലോറിയിൽ തൃക്കങ്ങോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സുധീഷ് കുമാറിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.