നെല്ലിയാമ്പതി: ചുരംപാതയിലുണ്ടായ വാഹനാപകടത്തിൽ നെല്ലിയാമ്പതി പഞ്ചായത്തംഗം ലക്ഷ്മി(36) മരിച്ചു. കൈകാട്ടിക്ക് സമീപം വളവിലാണ് ഇന്നലെ രാവിലെ 11.30 നാണ് അപകടം. വിക്‌ടോറിയയിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി.ബസിന് വഴി മാറികൊടുക്കുന്നതിനിടെയാണ് അപകടം.

നെന്മാറയിൽ നിന്ന് ലക്ഷ്മിയും, ഭർത്താവ് ശിരാജനും കൂടി ബൈക്കിൽ നെല്ലിയാമ്പതിയിലേക്ക് പോകുകയായിരുന്നു. വളവിൽ കെ.എസ്.ആർ.ടി.സി ബസ് ഇറങ്ങിവരുമ്പോൾ പാതയരികിലേക്ക് ബൈക്ക് മാറ്റിയെങ്കിലും ബസ് തിരിച്ചിറങ്ങുന്നതിനിടെ പുറകുവശത്ത് ലക്ഷ്മിയുടെ തലയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാതയിലേക്ക് തെറിച്ചുവീണ ലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. ഭർത്താവ് ശിവരാജന് പരിക്കേറ്റിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പത്താംവാർഡ് അംഗവും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമാണ്. മക്കൾ: ശ്രീജിത്ത്, സുജിത്ത്. സംസ്‌ക്കാരം ഇന്ന് പകൽ 12 ന് നെല്ലിയാമ്പതി ഡിവിഷൻ ശ്മശാനത്തിൽ.