mavoist
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു

ഷൊർണൂർ: മാവോയിസ്റ്റ് ആക്രമണ ഭീഷണിയെ തുടർന്ന് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ട്രെയിനുകളിലും റെയിൽവെ സ്റ്റേഷനുകളിലും റെയിൽവെ സംരക്ഷണസേനയും റെയിൽവെ പോലീസും ഡോഗ് സ്‌ക്വാഡും സംയുക്തമായി പരിശോധന നടത്തി. നിലമ്പൂർ മുതൽ ഷൊർണൂർ വരെയുള്ള പ്രധാന സ്റ്റേഷനുകളിലെല്ലാം തന്നെ ഇന്നലെ പരിശോധന നടന്നു. ഷൊർണൂർ കോഴിക്കോട് റൂട്ടിലും പ്രധാന സ്റ്റേഷനുകളിൽ പരിശോധനയുണ്ടായി. സംശയാസ്പദമായി കാണുന്ന പാർസൽ ബാഗുകളും റെയിൽവേ യാർഡുകളുമെല്ലാം പരിശോധിച്ചു. നിലമ്പൂർ വനത്തിനുള്ളിൽ പൊലീസിന്റെ വെടിയേറ്റു മാവോവാദികൾ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമായതിനാലാണ് സുരക്ഷ പരിശോധന റെയിൽവെ കർശനമാക്കിയിട്ടുള്ളത്.

ചിത്രം... സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു