daya-bhai
വടക്കഞ്ചേരി ഐ.എച്ച്.ആർ.ഡി കോളേജിലെത്തിയ ദയാഭായ് വിദ്യാർത്ഥികളുമായി സംവദിക്കുന്നു

വടക്കഞ്ചേരി: കോർപ്പറേറ്റുകൾക്ക് ഒപ്പമാണ് ഭരണാധികാരികളെന്ന് സാമൂഹിക പ്രവർത്തക ദയഭായ് പറഞ്ഞു. വടക്കഞ്ചേരി കോളേജ് ഒഫ് അപ്ലെയിഡ് സയൻസിൽ ഭൂമി മിത്ര സേന സംഘടിപ്പിച്ച സംവാദസദസിൽ സംസാരിക്കുകയായിരുന്നു അവർ.

പ്രധാന മന്ത്രി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എൻഡോസൾഫാൻ പ്രശ്‌നത്തെ സംബന്ധിച്ചു നിരവധി പരാതികൾ കൊടുത്തിട്ടു പോലും നടപടിയുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് നിയമസഭാ മാർച്ചും സെക്രട്ടേറിയറ്റ് ധർണയും നടത്തും. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ ജില്ലയിലെത്തിയതായിരുന്നു ഭയഭായ്.
ജനുവരി ഒന്നിന് നിയമസഭക്കു മുമ്പിൽ അനിശ്ചിതകാല സമരവും ആരംഭിക്കുമെന്നും അവർ പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ പ്രദീപ് സോമസുന്ദരം അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, എസ്.റെൻസി, ഷൈനി, ടി.എസ്.സുബി, വി.ശ്രുതി തുടങ്ങിയവർ സംസാരിച്ചു.

ചിത്രം,,,,

വടക്കഞ്ചേരി ഐ.എച്ച്.ആർ.ഡി കോളേജിലെത്തിയ ദയാഭായ് വിദ്യാർത്ഥികളുമായി സംവദിക്കുന്നു