ശ്രീകൃഷ്ണപുരം: വെള്ളിനേഴി പഞ്ചായത്ത് അതിജീവനം പദ്ധതി ഹരിസേനയ്ക്ക് മികച്ച പ്ലാസ്റ്റിക് മാലിന്യമുക്ത പ്രവർത്തനങ്ങൾക്കുള്ള കുടുംബശ്രീ ജില്ലാ മിഷൻ പുരസ്‌കാരവും സാക്ഷ്യപത്രവും കെ.വി.വിജയദാസ് എം.എൽ.എ നൽകി. വെള്ളിനേഴി പഞ്ചായത്തിലെ 5000 വീടുകളിൽ നിന്ന് സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംഭരണ കേന്ദ്രത്തിലെത്തിക്കുന്ന പ്രവർത്തനം മുൻനിറുത്തിയാണ് ആദരം.
പത്തംഗങ്ങളടങ്ങിയ വനിത വളണ്ടിയർമാരാണ് ഇതിന് നേതൃത്വം നൽകുന്നത്. വീടുകളിൽ നിന്ന് 30 രൂപയും സ്ഥാപനങ്ങളിൽ നിന്ന് 40 രൂപയും യൂസേഴ്‌സ് ഫീ പിരിച്ചാണ് ഇതിനാവശ്യമായ ചെലവ് കണ്ടെത്തുന്നത്.
കുടുംബശ്രീ ജില്ലാ മിഷൻ ആദര പുരസ്‌കാരവും സാക്ഷ്യപത്രവും കെ.വി.വിജയദാസ് എം.എൽ.എ നൽകുന്നു