ഒറ്റപ്പാലം: 'സൂര്യായനം' എന്ന പേരിൽ പുസ്തകമെഴുതി സൂര്യകല്യ എന്ന 20കാരി പെൺകുട്ടി വരച്ചിട്ടത് തന്റെ ബദൽ ജീവിതാനുഭവങ്ങളെ. ഏട്ടാംതരത്തിൽ പഠനം നിറുത്തി, ജീവിതാനുഭവങ്ങളെയും ചുറ്റുപാടുകളെയും നിരീക്ഷണ വിധേയമാക്കിയ കരുത്തിൽ അറിവും, അനുഭവങ്ങളും കൈമുതലാക്കിയ പെൺകുട്ടി.
വാണിയംകുളം മാന്നനൂർ ജൈവഗ്രാമത്തിന്റെ ഉടമ മോഹൻ ചവറയുടെയും രുഗ്മണിയുടെയും മകളാണ് സൂര്യകല്യ. രണ്ടാമത്തെ മകൾ ശ്രേയ രണ്ടാം തരത്തിൽ പഠനം നിറുത്തി. അനുഭവങ്ങളുടെ ലോകത്ത് അറിവും കഴിവും സ്വായത്തമാക്കാൻ സ്വതന്ത്രരാക്കുകയായിരുന്നു മോഹൻ ചവറ എന്ന പ്രകൃതി സ്‌നേഹി. സൂര്യായനത്തിന്റെ പ്രകാശന ചടങ്ങും വേറിട്ടതായിരുന്നു.
എഴുത്തുകാരി സ്വന്തം പുസ്തകം വായനക്കാരിലേക്ക് പരിചയപ്പെടുത്തി. വിനോദ് കൃഷ്ണൻ, നിശാന്ത്, പി.രവി, കെ.കൃഷ്ണൻകുട്ടി, മോഹൻ ചവറ, മിനി, ആന്റണി വടക്കേക്കാട് സംസാരിച്ചു.
ഒറ്റപ്പാലത്ത് നടന്ന സൂര്യായനം പുസ്തക സമർപ്പണ പരിപാടിയിൽ നിന്ന്