kanjav-arrest-pkd
ശ്രീക്കുട്ടൻ, കുമാർ, വിനീഷ്, ഷെഫീഖ്

പാലക്കാട്: ഒരു കിലോ കഞ്ചാവുമായി ആലപ്പുഴ കുട്ടനാട് സ്വദേശികളായ ശ്രീക്കുട്ടൻ (23), കുമാർ (22), കൊല്ലം സ്വദേശികളായ വിനീഷ് (20), ഷെഫീഖ് (23) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.

ട്രെയിനിലും മറ്റും രാത്രികാലങ്ങളിൽ കഞ്ചാവ് കടത്തുന്നെന്ന് എക്‌സൈസ് ഇൻസ്പെക്ടർ പി.കെ.സതീഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവർ ഇതിനുമുമ്പ് പല പ്രാവശ്യം കഞ്ചാവ് കടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായി.

ഇൻസ്പെക്ടർ വി.അനൂപ്, പ്രിവന്റീവ് ഓഫീസർ ജെ.ആർ.അജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർ വിനായകൻ, ഡ്രൈവർ ജയപ്രകാശ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ശ്രീക്കുട്ടൻ, കുമാർ, വിനീഷ്