ഇളമണ്ണൂർ : കെ.പി റോഡ് നവീകരണത്തിനായി ഇറക്കിയ മെറ്റൽ അപകട ഭീഷണി ഉയർത്തുന്നു. അടൂർ മുതൽ പുതുവൽ വരെ റോഡ് തകർന്നു കിടക്കുകയാണ്. റോഡിലെ കുഴികൾ അടച്ച് റീ ടാറിംഗിനായി മങ്ങാട് ജംഗ്ഷന് സമീപം കൊടുംവളവിലാണ് ലോഡ് കണക്കിന് മെറ്റൽ അലക്ഷ്യമായി ഇറക്കിയിട്ടിരിക്കുന്നത്.ഇത് മൂലംഇവിടെ ട്രാഫിക് പ്രശ്നവുമായി.സ്ഥിരം ഗതാഗതകുരുക്കിനും ഇടയാക്കുന്നു . ഇരുചക്രവാഹനങ്ങ ൾ മെറ്റലിൽ കയറി നിയന്ത്രണം വിട്ട് അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ് .കഴിഞ്ഞ ദിവസം രാത്രിയിൽ ഈ ഭാഗത്ത് ഇരുചക്രവാഹനം നി യന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. തുടക്കത്തിൽ റോഡിലെ ടാറിംഗ് ഭാഗം ഒഴിച്ചാണ് മെറ്റൽ ഇട്ടിരുന്ന തെങ്കിൽ കഴിഞ്ഞദിവസം ലോഡ് കണക്കിന് മെറ്റൽ ഈ ഭാഗത്ത് അലക്ഷ്യമായി ഇറക്കിയപ്പോൾ റോഡിന്റെ പകുതി ഭാഗം മെറ്റൽ കൊണ്ട് നികന്നു. എതിരെ വാഹനം വന്നാൽ ഏറെ ദൂരം ഏതെങ്കിലും ഒരു വാഹനം പിന്നോട്ട് എടുക്കേണ്ടി വരും. കാൽനടയാത്ര ക്കാർക്ക് റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ്.പൊടിശല്യം മൂലം ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വാഹനം പോകുമ്പോൾ മെറ്റലുകൾ തെറിച്ച് വീണ് അപകടവും പതിവാണ്.