00014

മല്ലപ്പള്ളി: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ മാരംങ്കുളം - നിർമ്മലപുരം റോഡ് പുനരുദ്ധാരണ പ്രവർത്തികൾ അന്തിമഘട്ടത്തിലെത്തി. 2006ൽ പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഒരു കോടി 48 ലക്ഷം ചെലവ് പ്രതീക്ഷിച്ച് ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ ഇടക്കാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു 2013 ൽ പുന:രാരംഭിച്ച പ്രവർത്തികൾ പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിർത്തിവെയ്ക്കുകയും കരാറുകാരൻ കരാർ ഉപേക്ഷിക്കുന്ന നിലയിൽ എത്തിയിരുന്നു.പിന്നീട് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി, എം.പി., എം.എൽ.എ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ കളക്ടർ, ദാരിദ്ര ലഘുകരണ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ വാട്ടർ അതോറിറ്റി, ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി. വസ്തു ഉടമ എന്നിവരുമായി ചർച്ച നടത്തി 2017ൽ പണി പുനരാംരംഭിച്ചു. നൂറു കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്നതും കരുവള്ളിക്കാട്ട് തീർത്ഥാടന കേന്ദ്രം, നാഗപ്പാറ വിനോദ സഞ്ചാര മേഖലയ്ക്കും ഈ റോഡ് ഏറെ പ്രയോജനപ്പെടും.

നിർമ്മലപുരം മുതൽമണ്ണാറത്തറ വരെയുള്ള കാനനപാത നവീകരണത്തിനും ബസ് സർവ്വീസ് ആരംഭിക്കുന്നതിനും ശ്രമം നടന്നുവരികയാണ്.

ജോസി ഇലഞ്ഞിപ്പുറം,

ഗ്രാമപഞ്ചായത്ത് അംഗം