mb-sathyan
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വച്ച് നടന്ന കർകസംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യൻ ഉദ്ഘാടനം ചെയ്യുന്നു

ഇലന്തൂർ: തരിശുനില കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ഈ വർഷം 200 ഹെക്ടർ പാടത്ത് നെൽകൃഷി ചെയ്യും. കഴിഞ്ഞ രണ്ട് വർഷം യഥാക്രമം 50 ഹെക്ടർ, 130ഹെക്ടർ പാടത്ത് നെൽകൃഷി ചെയ്ത് നല്ല വിളവ് ലഭിച്ചിരുന്നു. ഈ വർഷം കൂലി ചെലവ്, പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്ക് 25 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെയും കൃഷി ഡിപ്പാർട്ട്മെന്റിന്റെയും പാടശേഖരസമിതിയുടെയും സഹകരണത്തോടെയാണ് കൃഷി ചെയ്യുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യത്തിനു ഉപയോഗിക്കും. നെൽകൃഷിക്ക് പുറമെ മാതൃകാ കൃഷിത്തോട്ടം, പച്ചക്കറി ഉൽപ്പാദനം, വനിതാ പ്രദർശന കൃഷി തോട്ടം, പാൽ സബ്സിഡി, കാലിത്തീറ്റ സബ്സിഡി എന്നിവയക്ക് 35 ലക്ഷം രൂപ ചെലവഴിക്കും.

ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോട് നടന്ന കർഷകസംഗമത്തിന്റെ ഉദ്ഘാടനം ഇലന്തൂർ ബ്ലോക്ക് പ്രസിഡന്റ് എം.ബി സത്യൻ നിർവഹിച്ചു. വികസനകാര്യ ചെയർമാൻ കെ.എസ്.പാപ്പച്ചൻ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്സി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെ.ഇന്ദിരാദേവി, എൻ.ശിവരാമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സാംസൺ തെക്കതിൽ, അന്നമ്മ കോശി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറിമാത സാം, വത്സമ്മ മാത്യ, സാലി തോമസ്, കൃഷി അസിസ്റ്റന്റ് ഡയക്ടർ ജോർജ്ജ് ബോബി, അൻസി സലീം എന്നിവർ പ്രസംഗിച്ചു.