കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്. എൻ. വി. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെയും ജീവകാരുണ്യപ്രവർത്തനങ്ങളുടെയും ഉദ്ഘാടനം സ്കൂൾ ആഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ ആന്റോ ആന്റണി നിർവഹിച്ചു. സ്കൂളിലെ എല്ലാ ക്സാസുകളിലും ക്ലാസ് ലൈബ്രറികൾ, ഭവന രഹിതർക്കു ഭവനം നിർമിച്ചു നൽകുക, രക്തദാന ഗ്രൂപ്പ്, അർഹരായവർക്ക് വീൽചെയറും ഊന്നുവടിയും, വിശന്നു നടക്കുന്നവർക്ക് പാഥേയം, വയോനിധി, കാണാക്കയങ്ങൾ എന്ന ഡോക്യുമെന്ററി, കുടുംബശ്രീ അംഗങ്ങൾക്ക് കിറ്റ്, ഹരിതം പദ്ധതി, സമർത്ഥരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ്, ബാഡ്ജ്, പഠിത്തത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മിടുക്കരായ കുട്ടികൾ പഠിപ്പിക്കുന്ന വി ടീച്ച് എന്ന പരിപാടി തുടങ്ങിയവയാണ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റേറ്റ് എൻ. എസ്. എസ്. ഓഫീസർ സാബു കുട്ടൻ, സ്റ്റേറ്റ് പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ. ജേക്കബ് ജോൺ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, വൈസ് പ്രസിഡന്റ് എം.ആർ.എസ്. ഉണ്ണിത്താൻ, ജില്ലാ കോ ഓഡിനേറ്റർ ഫിറോസ് ഖാൻ, കുടുംബശ്രീ കോ ഓഡിനേറ്റർ സീമ, ജില്ലാ കൺവീനർ രാജിത്, എന്നിവർ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. ഉദയൻ പ്രതിഭകളെ അനുമോദിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ആർ. മണികണ്ഠൻ വിവിധ പദ്ധതികൾ വിശദീകരിച്ചു. ജില്ലാപഞ്ചായത്തംഗം അഡ്വ. ആർ. ബി. രാജീവ് കുമാർ, എസ്. എൻ. ഡി. പി. ശാഖാ പ്രസിഡന്റ് വി. ആർ. ജിതേഷ് കുമാർ, വാർഡ് മെമ്പർമാരായ ആരതി, വിനി ആനന്ദ്, പി.ടി.എ. പ്രസിഡന്റ് കെ.കെ. അശോക് കുമാർ, പ്രഥമാദ്ധ്യാപകരായ എസ്. രമാദേവി, ദയാരാജ്, സ്റ്റാഫ് സെക്രട്ടറി എൻ. സുനീഷ്, ശ്രീലേഖ എന്നിവർ സംസാരിച്ചു. എച്ച്.എസ്.എസ്.പ്രിൻസിപ്പാൾ എം.എൻ.പ്രകാശ് സ്വാഗതം പറഞ്ഞു.
അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിക്കുന്നു