കൊടുമൺ : അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് നടപ്പിലാക്കുന്ന ലൈബ്രറിയിലേക്ക് സ്‌കൂൾ മുൻ മാനേജരും കേരളകൗമുദി പ്രതിനിധിയുമായ സി.വി.ചന്ദ്രൻ പതിനായിരം രൂപയുടെ പുസ്തകം സംഭാവന ചെയ്തു. ആന്റോ ആന്റണി എം.പി ഏറ്റുവാങ്ങി.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച ചരിത്രനായകൻ, ഡി.സി ബുക്സിന്റെ ലോക ക്ലാസിക് കഥകൾ, സമ്പൂർണ ഹിമാലയ പര്യടനം തുടങ്ങിയ പുസ്തകങ്ങളാണ് നൽകിയത്.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എൻ. പ്രകാശിനു നൽകി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ. മണികണ്ഠൻ പുസ്തകങ്ങൾ പരിചയപ്പെടുത്തി.